ഓടിപ്പിടിച്ച് വന്നപ്പോഴേയ്ക്കും ജനശദാബ്ദി പോയി ഇനി ബസിനു പോകുന്നതാണ് ബുദ്ധി. അക്ഷരാർത്ഥത്തിൽ ഓടി ബസ്റ്റാന്റിലേയ്ക്ക്. പുറപ്പെടാറായ ഒരു ബസിലെയ്ക് ചാടി കയറി. ഭാഗ്യം സീറ്റു കിട്ടി. ആശ്വാസം .. ഞാനാകെ ത്രില്ലിലാണ്. ബിനാലെ ആണു ലക്‌ഷ്യം . കഴിഞ്ഞ തവണ ഒത്തിരി കേട്ടു കൊതിച്ചതല്ലാതെ എനിക്ക് കാണാനായില്ല. ഇത്തവണ എന്തായാലും പോകുന്നു. നന്നായിരിക്കുമോ ? എനിക്കൊന്നും മനസിലാകാതെ പോകുമോ ?.